News

ഷെയ്ഖ് ജീലാനി, കണ്ണിയത്ത് ഉസ്താദ്‌, ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കുവൈത്ത് കേരള സുന്നി മുസ്ലിം കൌണ്‍സില്‍ ഷെയ്ഖ്‌ ജീലാനി, ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ്‌ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി കേന്ദ്ര വൈസ് പ്രസിഡണ്ട്‌ മുഹമ്മദാലി ഫൈസി ഉത്ഘാടനം ചെയ്തു. കുഞ്ഞഹമ്മദ് കുട്ടി ഫൈസി അധ്യക്ഷനായിരുന്നു. അബ്ദു ഫൈസി ജീലാനി അനുസ്മരണവും, സിരജുദീന്‍ ഫൈസി കണ്ണിയത്ത് ഉസ്താദ്‌ അനുസ്മരണവും അബ്ദുല്‍ സലാം മൌലവി ശംസുല്‍ ഉലമ അനുസ്മരണവും നടത്തി. നസീര്‍ ഖാന്‍, ഇസ്മയില്‍ ഹുദവി, ഷംസുദീന്‍ മൌലവി തുടങ്ങിയ പ്രമുഖരും സംബന്ദിച്ചു.


ഷെയ്ഖ് ജീലാനി, കണ്ണിയത്ത് ഉസ്താദ്‌, ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനം

ഒരു പുരുഷായുസ് മുഴുവന്‍ പരിശുദ്ധ ദീനുല്‍ ഇസ്ലാമിന്റെ നിര്മിതിക്കായ്‌ വിനിയോഗിച്ചു വിശ്വമാകെ വിഞ്ജാനത്തിന്റെ ദിവ്യ പ്രഭ വിതറി കാലയവനിക്കുള്ളില്‍ മറഞ്ഞു പോയ മൂന്നു മഹാത്മാക്കളുടെ ഐതിഹാസിക ജീവിത്തെത്തിലെക്കൊരെത്തിനോട്ടം. കുവൈത്ത് സുന്നി കൌണ്‍സില്‍ സംഘടിപ്പിക്കുന്ന ഷെയ്ഖ് ജീലാനി, കണ്ണിയത്ത് ഉസ്താദ്‌, ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനം 2011 ഏപ്രില്‍ 1- നു രാത്രി 7 മണിക്ക് അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപെടുന്നു.




സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ക്ക്‌ സുന്നി കൗണ്‍സില്‍ സ്വീകരണം നല്‍കി

കുവൈത്ത്‌ : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ക്ക്‌ കുവൈത്ത്‌ കേരള സുന്നി മുസ്‌ലിം കൗണ്‍സില്‍ സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. കുവൈത്ത്‌ സിറ്റി സംഗം റസ്റ്റോറന്റില്‍ സുന്നി കൗണ്‍സില്‍ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ്‌ സയ്യിദ്‌ നിസാര്‍ തങ്ങള്‍ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ അബ്‌ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. നസീര്‍ഖാന്‍, സൈതലവി ഹാജി ചെമ്പ്ര ആശംസകളര്‍പ്പിച്ചു. മറുപടി പ്രസംഗം സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു. സിറാജുദ്ധീന്‍ ഫൈസി സ്വാഗതവും മരക്കാര്‍കുട്ടി ഹാജി നന്ദിയും പറഞ്ഞു.


അംബാസിഡര്‍ക്ക് ഉപഹാരം നല്‍കി

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സിലിന്‍റെ ഉപഹാരം കുവൈത്ത് അംബാസിഡര്‍ ഹിസ് ഹൈനസ് അജയ് മല്‍ഹോത്രക്ക് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ കൈമാറി. സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍, സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍, സയ്യിദ് നിസാര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍, ശൈഖ് അബ്ദുസ്സലാം മുസ്‍ലിയാര്‍, നസീര്‍ ഖാന്‍, ശറഫുദ്ദീന്‍ കണ്ണേത്ത് തുടങ്ങിയ നേതാക്കള്‍ സന്നിഹിതരായിരുന്നു.





സമസ്‌ത, പൈതൃകത്തിലൂന്നിയ നൂതന സരണി: സൈനുല്‍ ഉലമ

കുവൈത്ത് : പ്രവാചക കാലഘട്ടത്തില്‍ തന്നെ കേരളത്തില്‍ സാന്നിധ്യമറിയിച്ച ഇസ്‌ലാമിന്‌ 1921 വരെ ഒരു മാര്‍ഗ്ഗമെ ഉണ്ടായിരുന്നുള്ളൂ. അതിന്‌ ശേഷം ചില കോണുകളില്‍ നിന്ന്‌ ഉയര്‍ന്ന വീക്ഷണ വൈചാത്യങ്ങള്‍ യാഥാര്‍ത്ഥ്യം വികലമാക്കുമെന്ന്‌ തിരിച്ചറിഞ്ഞ്‌ സമകാലീന പണ്ഡിത മഹത്തുക്കള്‍ സ്‌ഥാപിച്ചതാണ്‌ സമസ്‌തയെന്നും അന്ന്‌തൊട്ട്‌ ഇന്നോളം പാരമ്പര്യത്തിലൂന്നിയ നൂതന പ്രബോധന പ്രവര്‍ത്തനങ്ങളാണ്‌ സമസ്‌ത നടത്തുന്നതെന്നും സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ പ്രസ്‌ഥാവിച്ചു. കുവൈത്ത്‌ കേരള സുന്നി മുസ്‌ലിം കൗണ്‍സില്‍ ഹുബ്ബുറസൂല്‍ മഹാസമ്മേളനത്തിന്റെ ഭാഗമായി ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രാസ്‌ഥാനിക സമ്മേളനത്തില്‍ സമസ്‌ത ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും എന്ന വിഷയത്തെ അധികരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രസിഡന്റ്‌ ഉസ്‌താദ്‌ അബ്‌ദുസ്സസലാം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച സമ്മേളനം കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ്‌ നാസര്‍ അല്‍ മശ്‌ഹൂര്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളന പ്രചരണോദ്‌ഘാടനം അഡ്വക്കേറ്റ്‌ നിസാര്‍ അല്‍ മശ്‌ഹൂര്‍ തങ്ങള്‍ നിര്‍വഹിച്ചു. ദാറുല്‍ഹുദാ കുവൈത്ത്‌ കമ്മറ്റി നല്‍കുന്ന ഉപഹാരം ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ക്ക്‌ കമ്മറ്റി പ്രസിഡന്റ്‌ കുഞ്ഞഹമ്മദ്‌ കുട്ടി ഫൈസി നല്‍കി. നസീര്‍ഖാന്‍, ശംസുദ്ധീന്‍ മുസ്‌ലിയാര്‍, സെയ്‌തലവി ഹാജി, ഇസ്‌മാഈല്‍ ഹുദവി, സിറാജുദ്ധീന്‍ ഫൈസി, മരക്കാര്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. കുഞ്ഞഹമ്മദ്‌ കുട്ടി ഫൈസി സ്വാഗതവും അബ്‌ദുല്ലത്തീഫ്‌ ദാരിമി നന്ദിയും പറഞ്ഞു.


പ്രവാചക സ്നേഹം ഇഹപര വിജയത്തിന്‍റെ കാതല്‍ : സൈനുല്‍ ഉലമ

കുവൈത്ത് : സ്നേഹിക്കപ്പെടാനുള്ള വിശേഷണങ്ങള്‍ സന്പൂര്‍ണ്ണമായത് മുഹമ്മദ് നബി (സ)മാത്രമാണെന്നും വിശ്വാസം പൂര്‍ണ്ണമാകുന്നതും ഇഹപര വിജയം കൈവരിക്കാനും പ്രവാചകരെ അതിരറ്റ് സ്നേഹിക്കല്‍ അനിവാര്യമാണെന്നും പ്രമാണങ്ങള്‍ ഉദ്ധരിച്ച് സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ പ്രസ്താവിച്ചു. കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ മഹാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ബാസിയ്യ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടന്ന സമ്മേളനം പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ ഇന്ത്യന്‍ അന്പാസിഡര്‍ അജയ് മല്‍ഹോത്ര കൗണ്‍സിലിന്‍റെ മൊമെന്‍റൊ ബശീറലി തങ്ങള്‍ക്ക് കൈമാറി.

സിദ്ധീഖ് വലിയകത്ത്, ശറഫുദ്ദീന്‍ കണ്ണേത്ത്, ഇല്‍യാസ് മൗലവി, സയ്യിദ് നിസാര്‍ തങ്ങള്‍, നസീര്‍ ഖാന്‍,അജ്‍മല്‍ ഖാന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ശിഫാ അല്‍ ജസീറ എം.ഡി. റബീഉള്ളക്കുള്ള അല്‍ മര്‍ഹബ അക്സലന്‍സി അവാര്‍ഡ് കണ്‍ട്രി മാനേജര്‍ ഇബ്റാഹീം കുട്ടി സ്വീകരിച്ചു. ജുമുഅ നിസ്‍കാരാനന്തരം മൗലിദ് പാരായണത്തോടെ ആരംഭിച്ച പരിപാടി സര്‍ഗ്ഗസംഗമം, ക്വിസ് മത്സരം തുടങ്ങിയവക്ക് ശേഷം പൊതു സമ്മേളനത്തോടെ സമാപിച്ചു. കുഞ്ഞഹമ്മദ് കുട്ടി ഫൈസി സ്വാഗതവും ശംസുദ്ദീന്‍ മൗലവി നന്ദിയും പറഞ്ഞു.


ചെറുശ്ശേരി ഉസ്താദും പാണക്കാട് ബഷീറലി തങ്ങളും കുവൈത്തില്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദീന്‍ മുസ്ലിയാരും പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തി. കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കാരുണ്യത്തിന്‍റെ തിരുവസന്തം ഹുബ്ബുറസൂല്‍ 2011 മഹാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് രണ്ടു പേരും കുവൈത്തിലെത്തിയത്. സുന്നി കൗണ്‍സില്‍ കേന്ദ്ര നേതാക്കളും ബ്രാഞ്ച് പ്രതിനിധികളും കുവൈത്ത് എയര്‍പോര്‍ട്ടില്‍ ഇവര്‍ക്ക് ഹ്ര്‍ദ്യമായ സീകരണം നല്‍കി.

 


പാണക്കാട് ബശീറലി തങ്ങള്‍ക്കും ചെറുശ്ശേരി ഉസ്താദിനും ഇന്ന് (9-2-2011) സ്വീകരണം നല്‍കും

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കാരുണ്യത്തിന്‍റെ തിരുവസന്തം ഹുബ്ബുറസൂല്‍ 2011 മഹാ സമ്മേളനത്തില്‍ പങ്കെടുക്കാനായി കുവൈത്തിലെത്തുന്ന നേതാക്കളായ പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ക്കും ചെറുശ്ശേരി സൈനുദ്ദീന്‍ ഉസ്താദിനും ഇന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കും. എല്ലാ പ്രവര്‍ത്തകരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫെബ്രുവരി 11, 12 തിയ്യതികളില്‍ അബ്ബാസിയ്യ, ഖൈത്താന്‍ എന്നിവിടങ്ങളിലാണ് പരിപാടി.

 


ഹുബ്ബുറസൂല്‍ സമ്മേളനം 2011 – പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു

ഫഹാഹീല്‍ : പ്രവാചകന്‍ മുഹമ്മദ് (സ) യുടെ ജന്മദിനം പ്രമാണിച്ച് കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഫെബ്രുവരി 11 വെള്ളിയാഴ്ച അബ്ബാസിയ്യ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടത്തപ്പെടുന്ന കാരുണ്യത്തിന്‍റെ തിരുവസന്തം ഹുബ്ബുറസൂല്‍ മഹാ സമ്മേളനത്തിന്‍റെ ഭാഗമായി ഫഹാഹീല്‍ മേഖലാ പ്രചാരണ സമ്മേളനവും മൗലിദ് സദസ്സും സംഘടിപ്പിച്ചു. ഫഹാഹീല്‍ ദാറുസ്സലാമില്‍ വെച്ച് നടന്ന പരിപാടിയില്‍ അബ്ദുസ്സലാം മുസ്‍ലിയാര്‍, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ശംസുദ്ദീന്‍ മൗലവി, സിറാജുദ്ദീന്‍ ഫൈസി, നസീര്‍ ഖാന്‍, മരക്കാര്‍ കുട്ടി ഹാജി, ഇസ്‍മാഈല്‍ ഹുദവി സംബന്ധിച്ചു.

 


ഹുബ്ബുറസൂല്‍ സമ്മേളനം - പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഫെബ്രുവരി 11 വെള്ളിയാഴ്ച അബ്ബാസിയ്യ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടത്തപ്പെടുന്ന ഹുബ്ബുറസൂല്‍ മഹാ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ പങ്കെടുക്കും. 12 ശനിയാഴ്ച ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വെച്ച് നടത്തപ്പെടുന്ന പ്രാസ്ഥാനിക സമ്മേളനത്തില്‍ സമസ്ത ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ശൈഖുനാ സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ ക്ലാസ്സെടുക്കും. കൂടാതെ പ്രമുഖ സംഘടനാ സാരഥികളും അറബ് പ്രതിനിധികളും പങ്കെടുക്കും. കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.


ഹുബ്ബുറസൂല്‍ 2011 പ്രചരണ യോഗം ഉദ്ഘാടനം ചെയ്തു.

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഫെബ്രുവരി 11, 12 തിയ്യതികളില്‍ നടത്തപ്പെടുന്ന ഹുബ്ബുറസൂല്‍ മഹാസമ്മേളനത്തിന്‍റെ പ്രചരണയോഗം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടി തസ്വവ്വുഫിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ച് മുന്നോട്ടുപോകാനും ഹുബ്ബുറസൂല്‍ സമ്മേളനം അതിനുള്ള പ്രചരണ മാര്‍ഗ്ഗമാണെന്നും തങ്ങള്‍ പറഞ്ഞു. ശൈഖ് അബ്ദുസ്സലാം മുസ്‍ലിയാര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ചെയര്‍മാന്‍ നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍, നസീര്‍ ഖാന്‍, സിറാജുദ്ദീന്‍ ഫൈസി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി പി.കെ.എം. കുട്ടി ഫൈസി സ്വാഗതവും ട്രഷറര്‍ സെയ്തലവി ഹാജി ചെന്പ്ര നന്ദിയും പറഞ്ഞു.


ഹുബ്ബുറസൂല്‍ 2011

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ റബീഉല്‍ അവ്വലില്‍ മുഹമ്മദ് (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് അതിവിപുലമായി സംഘടിപ്പിക്കുന്ന ഹുബ്ബുറസൂല്‍ 2011 നുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചതായി സംഘാടകര്‍ അറിയിച്ചു. അബ്ബാസിയ്യ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ (മര്‍ഹൂം ശിഹാബ് തങ്ങള്‍ നഗര്‍) വെച്ച് 2011 ഫെബ്രുവരി 11 ന് (1432 റബീഉല്‍ അവ്വല്‍ 8) വെള്ളിയാഴ്ച ഒരു മണിക്ക് മൗലിദ് പാരായണത്തോടെ ആരംഭിക്കുന്ന പരിപാടി വൈകീട്ട് 6 മണിക്കുള്ള പൊതുസമ്മേളനത്തോടെ സമാപിക്കും. സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനൂദ്ധീന്‍ മുസ്‍ലിയാര്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ കുവൈത്തിലെയും മറ്റു വിദേശ രാഷ്ട്രങ്ങളിലെയും പ്രമുഖരും സംബന്ധിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.


കലണ്ടര്‍ 2011 പ്രകാശനം ചെയ്തു

കുവൈത്ത് സുന്നി കൗണ്‍സില്‍ കലണ്ടര്‍ 2011 ന്‍റെ പ്രകാശനം സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ അശ്റഫ് തൃക്കരിപ്പൂരിന് നല്‍കി പ്രകാശനം ചെയ്തു. പി.കെ.എം.കുട്ടി ഫൈസി, അസീസ്‌ ഹാജി, ശാഹിദ് സാല്‍മിയ തുടങ്ങിയ പ്രമുഖര്‍ സംബന്ദിച്ചു.


advt