Articles
നബി ദിനത്തിന്റെ ആധികാരികത, ആവശ്യകത
1 . എന്താണ് നബിദിനം?
ഉ: മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്.
സാങ്കേതികാര്‍ഥം ഇപ്രകാരം: ആളുകള്‍ ഒരുമിച്ച് കൂടുകയും ഖുര്‍ആന്‍ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങള്‍ അനുസ്മരിക്കുക. ധനധര്മങ്ങള്‍ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് "മൌലിദ്" എന്ന് പറയുന്നു. (അല്‍ഹാവി 1/252)
ആധുനിക കാലഘട്ടത്തില്‍ നബിദിന പരിപാടികള്‍ക്ക് കൂടുതല്‍ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങള്‍, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങള്‍ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാന്‍ പ്രേരിപ്പിക്കുക, നബി(സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിടുകള്‍ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളില്‍ പങ്കെടുത്തവര്‍ക്ക് നല്ല ഭക്ഷണവും കാശും നല്‍കുക തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു.
2. പ്രവാചകരുടെ ചരിത്ര കഥകള്‍ കേള്പ്പിക്കുന്നതിനു സദസ്സുകള്‍ സങ്കടിപ്പിക്കുന്നതിനു ഇസ്ലാമില്‍ അനുവാദമുണ്ടോ?
ഉ: അതെ, ഇത്തരം സദസ്സുകള്‍ സങ്കടിപ്പിക്കുന്നതിനെ ഒരു മുസ്ലിം പോലും എതിര്‍ത്ത ചരിത്രമില്ല, മാത്രമല്ല, പ്രവാചകരുടെ ചരിത്രം അനുസ്മരിക്കുന്നത് മനോബലം നല്‍കാനും വിശ്വാസ ദാര്ഡത വരുത്താനും കാരണമാകുമെന്ന് ഖുര്‍ആന്‍ പറയുന്നു.
" തങ്ങളുടെ ഹ്രദയത്തിനു സ്ഥിരത നല്‍കുന്നതിനു പ്രവാചകന്മാരുടെ വിര്ത്താന്തങ്ങള്‍ നാം തങ്ങള്‍ക്കു കഥയായി പറഞ്ഞു തരുന്നു" (ഹൂദ്:120)
പ്രവാചകന്മാരുടെ ചരിത്ര കഥകള്‍ ഖുരാനിലൂടെ അള്ളാഹു വിശദീകരിക്കുന്നത് നബി(സ)യുടെ മനസ്സിന് കൂടുതല്‍ കരുത്ത് പകരുമെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. അപ്പോള്‍ നബി(സ)യുടെ ചരിത്ര കഥകള്‍ കേള്പ്പിക്കല്‍ മുസ്ലിംകളുടെ മനസ്സിന് കരുത്ത് പകരും എന്ന കാര്യം തീര്‍ച്ചയാണല്ലോ.
(തുടരും..)
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
