News

സുന്നി കൌണ്‍സില്‍ സ്നേഹ സംഗമം സംഘടിപ്പിച്ചു

കുവൈത്ത് : ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ സംഘടിപ്പിച്ച സ്നേഹ സംഗമം കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ അബ്ദുസ്സലാം മുസ്‍ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ സിറാജുദ്ദീന്‍ ഫൈസി വയനാട് ഈദ് സന്ദേശം നല്‍കി. റമദാന്‍ മുതല്‍ റമദാന്‍ വരെ എന്ന വിഷയത്തില്‍ അബ്ദു ഫൈസി, ഹംസ ബാഖവി എന്നിവര്‍ സംസാരിച്ചു. റമദാന്‍ വിജയത്തിന് വീണ്ടെടുപ്പിന് എന്ന പ്രമേയവുമായി സുന്നി കൗണ്‍സില്‍ നടത്തിയ ദ്വൈമാസ കാന്പയിന്‍ സമാപന സമ്മേളനത്തില്‍ മെഗാ ക്വിസ് മത്സരവും ഇസ്‍ലാമിക ഗാനാലാപനവും സംഘടിപ്പിച്ചിരുന്നു. സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍, ഫാറൂഖ് മൗലവി മാവിലാടം എന്നിവര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. ക്വിസ്സില്‍ അബൂഹാദി ഫഹാഹീല്‍, അബ്ദുറഹ്‍മാന്‍ അശ്റഫി, നിസാര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് നേതാക്കള്‍ സമ്മാന വിതരണം ചെയ്തു. പി.കെ.എം. കുട്ടി ഫൈസി സ്വാഗതവും ഇസ്‍മാഈല്‍ ഹുദവി നന്ദിയും പറഞ്ഞു.

സുന്നി കൗണ്‍സില്‍ സ്നേഹ സംഗമം & മെഗാ ക്വിസ് പ്രോഗ്രാം

കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ ഈദുല്‍ ഫിതര്‍ ദിനത്തില്‍ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു. അബ്ബാസിയ റിത്വം ഓഡി റ്റോറിയത്തില്‍ വൈകീട്ട് ആറ് മണിക്ക് സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മഷ്ഹൂര്‍ ഉത്ഘാടനം നിര്‍വഹിക്കും. 'റമദാന്‍ മുതല്‍ റമദാന്‍ വരെ ' എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതര്‍ സംസാരിക്കും. പരിപാടിയുടെ ഭാഗമായി ഇസ്ലാമിക്‌ മെഗാ ക്വിസ് മത്സരവും ഇസ്ലാമിക്‌ ഗാനാലപനവും ഉണ്ടായിരിക്കുന്നതാണ്. മത്സര വിജയികള്‍ക് സമ്മാനം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

സുന്നി കൗണ്‍സില്‍ തസ്കിയത്ത് ക്യാന്പ് ശ്രദ്ധേയമായി

കുവൈത്ത് സിറ്റി : നമ്മുടെ ഇബാദത്തുകള്‍ ആസ്വാദകരമാകണമെങ്കില്‍ അള്ളാഹു നമ്മെ കാണുന്നുണ്ടെന്ന ബോധത്തോടെ അവനുമായി മുനാജാത്ത് ചെയ്യണമെന്നും സ്വഹാബത്തും സലഫുസ്വാഹിഹീങ്ങളും ഇത്തരത്തില്‍ ഇബാദത്തിന്‍റെ മാധുര്യം ആസ്വദിച്ചവരായിരുന്നു എന്നും ഉസ്താദ് അബ്ദു ഫൈസി ഓര്‍മ്മിപ്പിച്ചു. കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ദഅ്‍വാ വിങ്ങിന്‍റെ ആഭിമുഖ്യത്തില്‍ സിറ്റി മസ്ജിദു സ്വഹാബ യില്‍ സംഘടിപ്പിച്ച തസ്കിയത്ത് ക്യാന്പില്‍ ഇബാദത്തിന്‍റെ മാധുര്യം എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീരത്തില്‍ തറച്ച അസ്ത്രം ഊരിയെടുക്കാന്‍ നിസ്കാരത്തില്‍ പ്രവേശിച്ച അലി (റ)വും. മസ്ജിദു ന്നബവിയുടെ ചാരത്ത് വീട് വെക്കാന്‍ സ്ഥലം ആവശ്യപ്പെട്ട ബനൂ സല്‍മ ഗോത്രക്കാരോട് നബി (സ) തങ്ങള്‍ നിങ്ങളുടെ വീട്ടില്‍ നിന്നുള്ള ഓരോ ചവിട്ടടിക്കനുസരിച്ച് പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞപ്പോള്‍ അതനുസരിച്ച് ആവശ്യത്തില്‍ നിന്നും പിന്തിരിഞ്ഞ ചരിത്രവും നാം ഓര്‍ക്കേണ്ടതുണ്ട്. ഇസ്‍ലാമിലെ ഓരോ ആരാധനക്കും പുറമേ അതിലേക്കുള്ള ഓരോ വഴികളും പ്രതിഫലം ലഭിക്കുന്നു എന്നത് ആരാധനയുടെ ആനന്ദം വര്‍ദ്ധിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാത്രി 10 മണി മുതല്‍ 3 മണി വരെ നടന്ന പരിപാടിക്ക് കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ശംസുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തസ്കിയ്യത്ത് എന്ന വിഷയത്തില്‍ ശംസുദ്ദീന്‍ മൗലവി അങ്ങാടിപ്പുറവും, തഖ്‍വ എന്ന വിഷയത്തില്‍ ഹംസ ബാഖവിയും ക്ലാസ്സെടുത്തു. അബ്ദുല്‍ ലത്തീഫ് ദാരിമി, അബ്ദു റഹ്‍മാന്‍ അശ്റഫി, സെയ്തലവി ഹാജി ചെന്പ്ര ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന തസ്ബീഹ് നിസ്കാരത്തില്‍ ഇസ്‍മാഈല്‍ ഹുദവി നേതൃത്വം നല്‍കി. ശേഷം കൂട്ട പ്രാര്‍ത്ഥനയും അത്തായ ഭക്ഷണവും ഉണ്ടായിരുന്നു.

മെഗാ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

റമദാന്‍: വിജയത്തിനു വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ സുന്നി കൗണ്‍സില്‍ റമദാന്‍ കാമ്പയിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഗാ ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു. അബ്ബാസിയ യുനൈട്ടട് ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ സുന്നി കൌണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍‍ അല്‍-മഷ്ഹൂര് തങ്ങള്, പ്രസിഡണ്ട്‌ അബ്ദുല്‍ സലാം മുസ്ലിയാര്‍, സെക്രടറി പി.കെ.എം.കുട്ടി ഫൈസി, അബ്ദുല്‍ ലത്തീഫ് ദാരിമി, നസീര്‍ ഖാന്‍, അബ്ദുല്‍ റഹിമാന്‍ ഹാജി, സൈദലവി ചെമ്പ്ര, ഹംസ ബാഖവി സംസാരിച്ചു. സിറാജുദ്ധീന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി.

മിഅ്റാജ് അനുസ്മരണം നടന്നു

കുവൈത്ത് സിറ്റി: "റമദാന്‍: വിജയത്തിനു വീണ്ടെടുപ്പിന്" എന്ന പ്രമേയത്തില്‍ കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിച്ച റമദാന്‍ കാമ്പയിന്റെ ഉത്ഘാടനവും ഇസ്രാഅ മിഅറാജ് അനുസ്മരണ സമ്മേളനത്തില്‍ മുഹമ്മദലി ഫൈസി സംസാരിക്കുന്നു. പി.കെ.എം. കുട്ടി ഫൈസി, അബ്ദുല്‍ കരീം ഫൈസി, ഹംസ ബാഖവി എന്നിവര്‍ സമീപം

കാമ്പയിന്‍ ഉത്ഘാടനവും മിഅറാജ് അനുസ്മരണവും

കുവൈത്ത് സിറ്റി: "റമദാന്‍: വിജയത്തിനു വീണ്ടെടുപ്പിന്" എന്ന പ്രമേയത്തില്‍ കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിന്റെ ഉത്ഘാടനവും ഇസ്രാഅ മിഅറാജ് അനുസ്മരണ സമ്മേളനവും 24-6-2011 വെള്ളിയാഴ്ച ഫര്‍വാനിയ ദാറു-സലാമില്‍ വെച്ച് നടത്തപെടും. കാമ്പയിന്‍ ഉത്ഘാടനം സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ നിര്‍വഹിക്കും. കാമ്പയിന്റെ ഭാഗമായി ദഅവാ വിംഗ് വിതരണം ചെയ്യുന്ന സൌജന്യ പ്രഭാഷണ സി.ഡി. യുടെ പ്രകാശനം ചടങ്ങില്‍ വെച്ച് നിര്‍വഹിക്കും. "റമളാനു ഒരു മുന്നൊരുക്കം " എന്ന വിഷയത്തില്‍ ഹംസ ബാഖവിയും, "ഇസ്രാഅ മിഅറാജ് : ചരിത്രത്തിലേക്കൊരെത്തിനോട്ടം" എന്ന വിഷയത്തില്‍ മുഹമ്മദലി ഫൈസിയും സംസാരിക്കും. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിനോടനുബന്ധിച്ചു ദുറൂസുല്‍ ഖുര്‍ആന്‍, സി.ഡി.വിതരണം, ലഘുലേഖ വിതരണം, റിലീഫ് വിതരണം, തസ്കിയത് കാമ്പ് തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

സിഡി പ്രകാശനം 24 -നു

സുന്നി കൌണ്‍സില്‍ റമദാന്‍ കമ്പയിനോടനുബന്ദിച്ചു വിതരണം ചെയ്യുന്ന സൌജന്യ സിഡി: ഉസ്താദ്‌ റഹമതുല്ലഹ് ഖസിമിഇയുടെ പ്രഭാഷണം വ്രതം: സഹന സമരത്തിന്റെ ആത്മീയ വഴി" , പ്രക്രതി ദുരന്തങ്ങള്‍: ദൈവ ശിക്ഷയുടെ ആവര്‍ത്തനം" ഡി.വി.ഡി. കാമ്പയിന്‍ ഉത്ഘാടന ചടങ്ങില്‍ വെച്ച പ്രകാശനം ചെയ്യും.

സുന്നി കൗണ്‍സില്‍ ദ്വൈമാസ റമദാന്‍ കാമ്പയിന്‍

സമാഗതമായിരിക്കുന്ന പരിശുദ്ധ റമദാന്‍ അനുബന്ധിച്ച് സുന്നി കൗണ്‍സില്‍ ദ്വൈ മാസ കാമ്പയിന്‍ ആചരിക്കുന്നു. "റമദാന്‍: വിജയത്തിനു വീണ്ടെടുപ്പിന്" എന്നതാണ് പ്രമേയം. കാമ്പയിനോടനുബന്ധിച്ചു റമദാന്‍ മുന്നൊരുക്കം, ദുറൂസുല്‍ ഖുര്‍ആന്‍, സൌജന്യ സിഡി വിടഹ്രണം, ലഘുലേഖ വിതരണം, റിലീഫ് വിതരണം, തസ്കിയത് കാമ്പ്, ഇഫ്താര്‍ മീറ്റ്‌, ഈദ് സ്നേഹ സംഗമം എന്നിവ നടത്തപെടുന്നു.

തെളിവില്ലാത്ത മുടിവാദത്തില്‍ നിന്നും പിന്തിരിയണം : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍

കുവൈത്ത് : കേരള സമൂഹത്തില്‍ വിവാദങ്ങള്‍ ഉയര്‍ത്തിയ സനദോ മറ്റു തെളിവുകളോ ഇല്ലാത്ത മുടി വാദത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. വിവാദം തുടങ്ങി ഇത്രയും കാലം പിന്നിട്ടിട്ടും വിവാദ മുടിക്ക് സനദ ഹാജരാക്കാന്‍ സാധിക്കാതെ വിശ്വാസികളെ ചൂഷണം ചെയ്ത് പണപ്പിരിവ് നടത്തുന്നത് നിറുത്തി വെക്കണമെന്നും സമുദായം മറ്റുള്ളവര്‍ക്കിയടില്‍ അവഹേളനത്തിന് പാത്രമാകുന്നത് തടയണമെന്നും പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ഔദ്യോഗിക പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ എല്ലാ വിശ്വാസികളും അണിനിരന്ന് അസത്യത്തിനെതിരില്‍ പോരാടാന്‍ സമസ്തക്കും നമ്മുടെ പണ്ഡിതന്മാര്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും സുന്നി കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.

ഫണ്ട്‌ വിതരണം

കുവൈത്ത് സുന്നി കൗണ്‍സില്‍ റിലീഫ് സെല്ലിന് കീഴില്‍ നിര്‍മിച്ചു നല്‍കുന്ന കിണറിന്റെ ഫണ്ട്‌ സുന്നി കൗണ്‍സില്‍ ജന.സെക്രടറി പി.കെ.എം കുട്ടി ഫൈസി മരക്കാര്‍ ഹാജിയെ ഏല്പിച്ചു. സൈദലവി ചെമ്പ്ര, ഷംസുദീന്‍ മൌലവി, ഇസ്മയില്‍ ഹുദവി, അബ്ദുല്‍ ഹകീം മൌലവി എന്നിവര്‍ സന്നിഹിതരായിരുന്നു.